0 Comments

യാങ്കൂൺ:  മ്യാൻമറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തു. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളുമുണ്ട്.

അതേസമയം, പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാൻമാറിലെ പട്ടാളഭരണകൂടത്തിന്റെ നടപടിയിൽ ലോകരാഷ്ടങ്ങൾ നിലപാടു കടുപ്പിച്ചു. സായുധസേനാദിനമായ ശനിയാഴ്ച കുട്ടികളുൾപ്പെടെ 114 പ്രതിഷേധക്കാരെക്കൂടി പട്ടാളം വെടിവെടിവെച്ചുകൊന്നതോടെയാണിത്. ഞായറാഴ്ചയും രണ്ടുപേരെ വെടിവെച്ചുകൊന്നു.

ആങ് സാൻ സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി സർക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജനപ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇതുവരെ നാനൂറിലേറെപ്പേരെയാണ് പോലീസും പട്ടാളവും വെടിവെച്ചുകൊന്നത്.

ശ​​​നി​​​യാ​​​ഴ്ച ജ​​​ന​​​ങ്ങ​​​ൾ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കു​​​ന്പോ​​​ൾ സൈ​​​നി​​​ക പ​​​രേ​​​ഡും ആ​​​യു​​​ധ​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി സാ​​​യു​​​ധ​​​സേ​​​നാ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച പ​​​ട്ടാ​​​ളം വൈ​​​കു​​ന്നേ​​രം വി​​​പു​​​ല​​​മാ​​​യ ആ​​​ഡം​​​ബ​​​ര പാ​​​ർ​​​ട്ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചു. പ​​​ട്ടാ​​​ള​​​മേ​​​ധാ​​​വി​​​ക​​​ൾ ആ​​​ഘോ​​​ഷി​​​ച്ചു​​​ല്ല​​​സി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ചു. റ​​​ഷ്യ​​​ക്കു പു​​​റ​​​മേ ഇ​​​ന്ത്യ, പാ​​​ക്കി​​​സ്ഥാ​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ്, വി​​​യ​​​റ്റ്നാം, ലാ​​​വോ​​​സ്, താ​​​യ്‌​​​ല​​​ൻ​​​ഡ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളും സാ​​​യു​​​ധ​​​സേ​​​നാ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​കൊ​​​ണ്ട​​​താ​​​യി പു​​​തി​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

Leave a Reply

Your email address will not be published. Required fields are marked *