0 Comments

സോഷ്യല്‍ മീഡിയയില്‍ നടി മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.  മലയാള സിനിമയിൽ പ്രായം റിവേഴ്സ് ഗിയറിൽ ഓടുന്ന രണ്ടു പേരാണ് മഞ്ജു വാര്യരും മമ്മൂട്ടിയും. ഇടയ്ക്കിടെ രണ്ടു പേരുടേയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇക്കുറി മമ്മൂട്ടിയുടെ ക്യാമറക്കണ്ണിലൂടെ പകർത്തിയ മഞ്ജു വിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ഈ ചിത്രങ്ങളെ അമൂല്യമായ നിധി എന്നാണ് മഞ്ജു വാര്യർ വിശേഷിപ്പിക്കുന്നത്. ഇതിന് കാരണവുമുണ്ട്. ഈ ചിത്രങ്ങൾ എടുത്തത് സാക്ഷാൽ മമ്മൂട്ടിയാണ്. മലയാള സിനിമയിലെ മികച്ച ഫോട്ടോ ഗ്രാഫറായ മമ്മൂക്കയാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതെന്നും നന്ദി മമ്മൂക്ക എന്നും മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണിത്.

‘മലയാള സിനിമയിലെ വിദഗ്ധനായ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിവ, ഇതൊരു നിധിയാണ്, ഏറെ നന്ദി മമ്മൂക്ക’ എന്ന് കുറിച്ചാണ് മഞ്ജു പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ഇതൊരു മഹാഭാഗ്യമെന്ന് കുറിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച ഫോട്ടോകളാണ് മമ്മൂട്ടിയുടേതെന്നാണ് കമന്റുകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പകർത്തിയതെന്നാണ് കമന്റുകള്‍. ലോക്ക്ഡൗണ്‍ കാലത്ത് ക്യാമറയുമായിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. താനെടുത്ത ചില ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.

ചതുര്‍മുഖം സിനിമയുടെ വാര്‍ത്തസമ്മേളനത്തില്‍ പുതിയ മേക്കോവറില്‍ എത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി പകര്‍ത്തി പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *