0 Comments

ഗുവാഹത്തി: മ്യാന്മറിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഭക്ഷണമോ താമസമോ നൽകുന്നതിൽ നിന്ന് നാട്ടുകാരെയും പ്രാദേശിക ഭരണകൂടങ്ങളെയും വിലക്കി മണിപ്പൂർ സർക്കാർ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളും ജനങ്ങള്‍ക്കുമായാണ് ഉത്തരവിറക്കിയിട്ടുള്ളത്.

ഗുരുതരമായി പരിക്കേറ്റവര്‍ക്കോ അല്ലെങ്കില്‍ മാനുഷിക പരിഗണന വെച്ചോ വൈദ്യസഹായം നല്‍കാന്‍ മാത്രമാണ് ഉത്തരവ് പ്രകാരം അനുമതിയുള്ളത്. മ്യാന്‍മറില്‍ നിന്നും ആളുകള്‍ അനധികൃതമായി ഇന്ത്യയിലെത്തുന്നത് തടയാനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ചന്ദേല്‍, തെങ്കനൗപാല്‍, കാംജോംഗ്, ഉഖ്‌റുല്‍, ചുരാചന്ദ്പൂര്‍ എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കമാണ് പ്രധാനമായും നിലവില്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മ്യാൻമാരിൽ സൈന്യം പ്രതിഷേധക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ ഇന്ത്യയിലേക്ക് കൂടുതൽ അഭയാർത്ഥി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച യാങ്കൂണിൽ സൈന്യം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് തൊണ്ണൂറ് പേരെയെങ്കിലും വെടിവെച്ചു കൊന്നിരുന്നു. ‘അഭയം അന്വേഷിച്ചോ അല്ലാതെയോ ഇന്ത്യയിലെത്തുന്നവരെ മര്യാദപൂര്‍വ്വം മടക്കിയയക്കണം. ആധാറില്‍ എന്‍ റോള്‍മെന്റ് നടപടികള്‍ ഉടനടി നിര്‍ത്തിവെക്കണം. ആധാര്‍ എന്‍ റോള്‍മെന്റ് കിറ്റുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം,’ ഉത്തരവില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *