0 Comments

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ “ക​വ​ല​പ്ര​സം​ഗം’ ന​ട​ത്ത​രു​തെ​ന്ന് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളോ​ട് സി​പി​എം. പ്രസംഗരീതി ഒഴിവാക്കി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. ചോദ്യോത്തര രൂപത്തിലും സംവാദരീതിയിലും കാര്യങ്ങൾ വിശദീകരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അരമണിക്കൂറിലേറെ നീളരുതെന്നും നിർദേശമുണ്ട്.

പ്രാദേശികനേതാക്കൾക്ക് പ്രസംഗിക്കാൻ സി.പി.എം. വിശദമായ കുറിപ്പ് നൽകിയിട്ടുണ്ട്. നന്നായി വായിച്ച് ഓരോ പ്രദേശത്തിനും ഊന്നൽനൽകേണ്ട കാര്യങ്ങൾ മനസ്സിലാക്കി സ്വന്തം ശൈലിയിൽ അവതരിപ്പിക്കാനാണ് നിർദേശം. സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളിൽ ഊന്നിയാവണം പ്രസംഗം. ഓരോ പ്രദേശത്തും എതിരാളികൾ നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടിയും നൽകണം.

എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി 48 പേജുള്ള കുറിപ്പാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ‘സർക്കാരിനെതിരായ അപവാദപ്രചാരണങ്ങൾക്കുള്ള മറുപടി’ ഒരു ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനക്കരാർ, പി.എസ്.സി. സമരം തുടങ്ങിയവയ്ക്കെല്ലാം മറുപടി പറയണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!