0 Comments

കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ് വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പരിധിയിലെ 40 കാരിയായ വീട്ടമ്മയ്ക്കാണ് പൊള്ളലേറ്റത്.

വൈകിട്ട് മകന്റെ സുഹൃത്തായിരുന്ന യുവാവ് വീട്ടിലെത്തി ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്ന്‍ പിടിച്ച് പ്രാണവേദനയിൽ വീട്ടമ്മ ബഹളം വെച്ചതോടെ അയൽവാസികളും ബന്ധുക്കളും എത്തി ഇവരെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ മകന്‍റെ സുഹൃത്താണ് പ്രകോപനം കൂടാതെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *