0 Comments

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി അടിയന്തര ഐഒഎസ് അപ്ഡേറ്റുമായി ആപ്പിള്‍ രംഗത്ത്. ഹാക്കർമാർ ഐഒഎസിലെ ഒരു വെബ്കിറ്റിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി ഐഫോണുകൾ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട്. ഇതിനൊരു പരിഹാരമായാണ് ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അടിയന്തരമായി ഇറക്കിയിരിക്കുന്നത്. ഐഒഎസിന്റെ 14.4.2 വേര്‍ഷന്‍ നിലവിലെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് അവതരിപ്പിച്ചതെന്നും ആപ്പിള്‍ അറിയിച്ചു.

ഐഒഎസ് 14.4.2 പതിപ്പിന് മുന്‍പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിലാണ് ഈ പ്രശ്നം കാണപ്പെടുക. ഈ സുരക്ഷ പ്രശ്നം ഇതിനകം തന്നെ ചിലര്‍ മുതലെടുത്തിരിക്കാം എന്ന സംശയവും സൈബര്‍ ലോകത്തെ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. വളരെ ഗൌരവത്തോടെയാണ് ആപ്പിള്‍ ഈ വിഷയത്തെ കാണുന്നത് എന്നതാണ് ഐഒഎസ് 12 അപ്ഡേറ്റും പുറത്തിറക്കിയതിലൂടെ ആപ്പിള്‍ വ്യക്തമാക്കുന്നത്.

ആപ്പിള്‍ വാച്ച് ഒഎസ് 7.3.3 പുറത്തിറക്കിയിട്ടുണ്ട്. അതുപോലെ, ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 6, ഐഫോണ്‍ 5എസ്, ഐപാഡ് മിനി മൂന്നാം തലമുറ, ആദ്യ തലമുറയിലെ ഐപാഡ് എയര്‍, ആറാം തലമുറയിലെ ഐപാഡ് ടച്ച് ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കായി ഒരു പാച്ചും പുറത്തിറക്കിയിട്ടുണ്ട്. ഐഒഎസ് 12.5.2 എന്നായിരിക്കും ഇത് അറിയപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!