0 Comments

ദുബായ്: യു.എ.ഇയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് യു.എ.ഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിങ്ങിൽ തങ്ങളെക്കാൾ 29 സ്ഥാനം പിന്നിലുള്ള ഇന്ത്യയെ കാഴ്ചക്കാരാക്കിയാണ് യുഎഇയുടെ ജയം.   അലി മബ്ഖൂത് ഹാട്രിക് നേടി.

12–ാം മിനിറ്റിൽ ഗോളടി തുടങ്ങിയ മബ്ഖൂത് 32–ാം മിനിറ്റിൽ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യൻ ഡിഫൻഡർ ആദിൽ ഖാന്റെ ഹാൻഡ്ബോ ളിനായിരുന്നു പെനൽറ്റി. ഖലീൽ ഇബ്രാഹിം, ഫാബിയോ ഡി ലിമ, സെബാസ്റ്റ്യൻ ടാഗ്ലിയാബ്യൂ എന്നിവരാണ് യുഎഇയുടെ മറ്റു സ്കോറർമാർ. ദുബായിലെ സബീല്‍ സ്റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. കഴിഞ്ഞ മത്സരത്തില്‍ ഒമാനെതിരേ കളിച്ച ടീമില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ഇന്ത്യയെ ഇറക്കിയത്. പക്ഷേ കോച്ചിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.

യുഎഇ പൗരത്വം നൽകിയ കളിക്കാരാണ് അർജന്റീനക്കാരനായ ടാഗ്ലിയാബ്യൂവും ബ്രസീലുകാരനായ ഫാബിയോ ഡി ലിമയും.  2–ാം പകുതിയിലായിരുന്നു യുഎഇയുടെ 4 ഗോളുകളും.  ഒമാനെതിരെ സമനില നേടിയ കഴിഞ്ഞ മത്സരത്തിൽ കാഴ്ച വച്ച പോരാട്ടവീര്യം ഇന്ത്യയ്ക്ക് ഇന്നലെ ഒരു ഘട്ടത്തിലും പുറത്തെടുക്കാനായില്ല.  2010ൽ കുവൈറ്റിനോട് 9–1നു തോറ്റ ശേഷം രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയുടെ വലിയ തോൽവിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!