0 Comments

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ വേളയിലാണ് പ്രദേശത്തെ സഹകരണ ബാങ്ക് ജീവനക്കാരന്‍ വോട്ടര്‍ക്ക് പെന്‍ഷന്‍ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.

സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ”രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ 2500 രൂപയാണ്” എന്ന് പെന്‍ഷന്‍ കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന്‍ വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പോസ്റ്റല്‍ വോട്ടിനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!