0 Comments

മ​സ്ക്ക​റ്റ്: ഒ​മാ​നി​ല്‍ 1,173 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്. ഏഴ് പേര്‍ക്ക് കൂടി കൊവിഡ് കാരണം രാജ്യത്ത് ജീവന്‍ നഷ്‍ടമാവുകയും ചെയ്‍തു. രാജ്യത്തെ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഞായറാഴ്‍ച മുതല്‍ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തിലുണ്ട്,

രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 143398 ആ​യി. ഒ​മാ​നി​ലെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 91 ശ​ത​മാ​ന​മാ​ണ്. ഇതുവരെ ഒമാനില്‍ 1,58,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  1669 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 88 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം 507 ആയി. ഇവരില്‍ 154 പേരുടെ നില ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!