0 Comments

കരുനാഗപ്പള്ളി: കേരളത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിലാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള പ്രിയങ്കയുടെ പ്രസംഗത്തിലെ ഒരു ഭാഗം, മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ദ കിങിലെ ആ മാസ് ഡയലോഗ് കൂടി ഓര്‍മിപ്പിക്കുന്നതായിരുന്നു.

എക്കാലവും ഏറെ ആരാധകരുള്ള സിനിമകളില്‍ ഒന്നാണ് മമ്മൂട്ടി നായകനായ കിംഗ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ രണ്‍ജി പണിക്കര്‍ എഴുതിയ ഡയലോഗുകള്‍ ഇപ്പോഴും ഏറെ ഹിറ്റാണ്. മമ്മൂട്ടിയുടെ ചിത്രത്തില്‍ ഏറെ ഹിറ്റാവുകയും ചര്‍ച്ചയാവുകയും ചെയ്ത ഡയലോഗ് ആയിരുന്നു സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം’ എന്ന ഡയലോഗ്.

ഇപ്പോഴിതാ ഈ ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന പ്രസംഗമാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയിരിക്കുന്നത്. ‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങള്‍ക്ക് അറിയാം. ഓണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെന്‍സിറ്റിവിറ്റി ഉണ്ടാവണം’ എന്നായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

ദ കിങിലെ ബി.ജി.എം ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയ്ക്ക് പ്രിയങ്ക നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ജ്യോതി വിജയകുമാറായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *