0 Comments

മനുഷ്യ രക്തം നിക്ഷേപിച്ച സാത്താന്‍ ഷൂസിന്റെ വില്‍പന തടഞ്ഞ് അമേരിക്കയിലെ ബ്രൂക്ക്‌ലിന്‍ കോടതി. വിവാദ ഷൂസിന്റെ വില്‍പന തടയണമെന്നാവശ്യപ്പെട്ട് പ്രശസ്ത ഷൂ കമ്പനിയായ നൈക്കി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നൈക്കിയുടെ ഏറെ പ്രചാരത്തിലുള്ള എയര്‍ മാക്സ് 97 എന്ന മോഡലിന് രൂപമാറ്റം വരുത്തിയാണ് സാത്താന്‍ ഷൂസ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് നൈക്കി ആരോപിക്കുന്നത്.

തിങ്കളാഴ്ച ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ച സാത്താന്‍ ഷൂസ് എല്ലാം തന്നെ വിറ്റുപോയിരുന്നു. കറുപ്പും ചുവപ്പും നിറത്തില്‍ ഡെവിള്‍ തീമിലുള്ള സാത്താന്‍ ഷൂസിന്‍റെ സോളില്‍ മനുഷ്യ രക്തമുണ്ടെന്നായിരുന്നു എംഎസ്‍സിഎച്ച്എഫ് അവകാശപ്പെട്ടത്. 666 ഷൂസുകളാണ് എംഎസ്‍സിഎച്ച്എഫ് ഇത്തരത്തില്‍ വില്‍പനയ്ക്ക് എത്തിച്ചത്. അവയെല്ലാം തന്നെ വിറ്റുപോയിരുന്നു. ഈ ലിമിറ്റഡ് എഡിഷന്‍ ഷൂസില്‍ നൈക്കിയുടെ ലോഗോ അടക്കമുള്ള ഘടകങ്ങള്‍ ഉണ്ടെന്നും നൈക്കി വിശദമാക്കുന്നു.

ഒരു തുള്ളി മനുഷ്യരക്തവും ഷൂസില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം സാത്താന്റെ വീഴ്ച സൂചിപ്പിക്കുന്ന ബൈബിളിലെ വാക്യം ലൂക്ക് 10:18 എന്നും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. 1000 ഡോളര്‍ ആണ് ഒരു ജോഡി ഷൂസിന് വിലയിട്ടിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമാണിതെന്നാണ് കമ്പനിയുടെ ആക്ഷേപം. സ്വര്‍ഗത്തില്‍ നിന്നുള്ള സാത്താന്‍റെ പതനത്തേക്കുറിച്ച് വിശദമാക്കുന്നതാണ് ബൈബിളിലെ ഈ ഭാഗം. വില്‍പനയ്ക്ക് വച്ച് ഒരു മിനിറ്റിനുള്ളില്‍ 666 ജോടി ഷൂസുകളും വിറ്റുപോയതായാണ് റിപ്പോര്‍ട്ട്. 666 എന്ന അക്കത്തിനെ ചുറ്റിപ്പറ്റിയും നിരവധി അന്ധവിശ്വാസമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *