0 Comments

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‍ത പുതിയ ചിത്രം ‘ജോജി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍.ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്.

ഡയറക്‌ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം എത്തുക. ‘ദൃശ്യം 2’നു ശേഷം ആമസോണ്‍ പ്രൈം ഡയറക്‌ട് റിലീസ് ചെയ്യുന്ന മലയാളചിത്രവുമാണ് ഇത്. ഏപ്രില്‍ 7നാണ് ചിത്രം റിലീസ് ചെയ്യുക.ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!