0 Comments

മ​സ്ക്ക​റ്റ്: ഒ​മാ​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി മ​രി​ച്ചു. കണ്ണൂര്‍ താഴേചൊവ്വ സ്വദേശി നാലകത്ത് നൗഷാദ്‌ (46) ആണ് മരിച്ചത്. 16 ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ഒന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്‍ച രാത്രിയാണ് മരണം സംഭവിച്ചത്.

27 വര്‍ഷമായി സഹോദരങ്ങള്‍ക്കൊപ്പം സലാലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു നൗഷാദ്‌. ഭാര്യ – ഫര്‍സാന. മക്കള്‍ – ഫയാസ് റിസാന്‍, സിയ മുഹമ്മദ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം കുവൈത്തില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!