0 Comments

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശം ഒഴിവാക്കി കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവസാന ദിവസം ഗംഭീരമാക്കാനുള്ള പ്രചാരണ പരിപാടികളുമായി മുന്നണികള്‍ രംഗത്തുണ്ട്. കൊ​ട്ടി​ക്ക​ലാ​ശ​വും ബൈ​ക്ക്​ റാ​ലി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ നി​രോ​ധി​ച്ച​തോ​ടെ പ്ര​ചാ​ര​ണ സ​മാ​പ​നം പ​തി​വ്​ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​വ​രും.

വൈ​കു​ന്നേ​രം ഏ​ഴി​ന്​ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. മാ​ന​ന്ത​വാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, ക​ല്‍​പ​റ്റ, ഏ​റ​നാ​ട്, നി​ല​മ്ബൂ​ര്‍, വ​ണ്ടൂ​ര്‍, കോ​ങ്ങാ​ട്, മ​ണ്ണാ​ര്‍​ക്കാ​ട്, മ​ല​മ്ബു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന്​ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. ഈ  മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​െ​ട്ട​ടു​പ്പ്​ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്. മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും. ക​ര്‍​ശ​ന കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ വോ​െ​ട്ട​ടു​പ്പി​ന്​ ക​മീ​ഷ​ന്‍ ബാ​ധ​ക​മാ​ക്കി​യി​ട്ടു​ണ്ട്.

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്. ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാൻ പല പരിപാടികളിലായി എത്തി. അവസാനദിവസങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സി.പി.എം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *