0 Comments

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കാപ്പന്‍ ഹാത്രാസിലേക്കെത്തിയതെന്നാണ് പൊലീസ് വാദം. യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഹാഥ്റസിലേക്ക് കാപ്പനും പോപ്പുലര്‍ ഫ്രണ്ടും പ്രവര്‍ത്തകരും പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബര്‍ 5നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ വകുപ്പ് ചുമത്തപെട്ടതോടെ 6 മാസമായി ഇവര്‍ ജയിലിലാണ്. മെയ് 1ന് കേസ് കോടതി പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *