0 Comments

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) അൽഐനിൽ ഗാരേജ് നടത്തിവരുന്ന  ബംഗ്ലദേശ് പൗരൻ ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചു. ബംഗ്ലദേശിലുള്ള കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരും. മക്കളുടെ ഭാവിക്കായി നല്ലൊരു തുക നിക്ഷേപിക്കും. ബാക്കിയുള്ളത് യുഎഇയിൽ നിക്ഷേപിക്കുമെന്നും ഷാഹിദ് പറഞ്ഞു.

രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹവും (10 കോടിയോളം ഇന്ത്യന്‍ രൂപ) ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ കാറും ഉള്‍പ്പെടെ എട്ട് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്.  മാര്‍ച്ച് 26ന് എടുത്ത 008335 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ബംഗ്ലാദേശ് സ്വദേശിക്ക്  ഒരു കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. അല്‍ഐനില്‍ താമസിക്കുന്ന അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തത്. കഴിഞ്ഞ തവണ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പയാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വിജയിയെ തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസില്‍ ഇന്ത്യക്കാരനായ മണികണ്ഠന്‍ ത്യാഗരാജന്‍ റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി. 016121 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *