0 Comments

മുംബൈ: 2011-ല്‍ ഇന്ത്യ ലോകകപ്പ് ജയിച്ചതിന്റെ 10-ാം വാര്‍ഷികമായിരുന്നു ഏപ്രില്‍ രണ്ടിന്. അന്ന് ടീമിലുണ്ടായിരുന്ന താരങ്ങള്‍ കിരീട വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്നിരുന്നു.  ഇതിനിടെ ലോകകപ്പ് സമയത്ത് നടന്ന ഒരു സംഭവം ഓര്‍ത്തെടുത്തിരിക്കുകയാണ് അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു ഹര്‍ഭജന്‍ സിങ്.

2011-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിന് മുൻപായിരുന്നു സംഭവം. മൊഹാലിയിൽ നടന്ന ഇന്ത്യ-പാക് സെമി ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾക്കായി പാക് പേസർ ഷുഐബ് അക്തർ ഹർഭജനെ സമീപിച്ചു. കുടുംബാംഗങ്ങൾക്ക് മത്സരം കാണുവാൻ വേണ്ടിയായിരുന്നു അത്. താൻ ഏതാനും ടിക്കറ്റുകൾ അക്തറിന്റെ കുടുംബത്തിന് തരപ്പെടുത്തിക്കൊടുത്തു എന്ന് ഭാജി പറഞ്ഞു. ഇതിനു പിന്നാലെ വാംഖഡേയിൽ നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടിയും അക്തർ ഭാജിക്കടുത്തെത്തി. എന്നാൽ പാകിസ്ഥാൻ ഫൈനൽ കളിക്കില്ലെന്നും ഇന്ത്യയാകും ഫൈനൽ കളിക്കുകയെന്നും താൻ അക്തറിനോട് പറഞ്ഞതായി ഹർഭജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *