0 Comments

കൊച്ചി: ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പൊലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സിനിമയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖര്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ എഴുതുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. രാഷ്‍ട്രീയ സിനിമയിലേതുപോലുള്ള സമരക്കാരെയും പൊലീസ് ഓഫീസറായ ദുര്‍ഖറിനെയും ടീസറില്‍ കാണാം. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പരിയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!