0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ്. ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ശക്തമായ നടപടികള്‍. പോളിങ് ഉദ്യോഗസ്ഥര്‍ അതീവജാഗ്രത പാലിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നിര്‍ദേശം നല്‍കി. ക്രമസമാധാനം ഉറപ്പിക്കാനും വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്.

കൊട്ടിക്കലാശമില്ലാതെ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ സംസ്ഥാനത്ത് തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണം മാത്രം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.

957 സ്ഥാനാർഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 27446039 വോട്ടർമാരാണുള്ളത്. ഇതിൽ 518520 പേർ കന്നി വോട്ടർമാരുമാണ്.

ഇരട്ടവോട്ടുള്ളവരുടെ പട്ടിക ബൂത്ത് ഏജന്‍റ് മാര്‍ക്കും നല്‍കും. കൂടാതെ സംശയമുള്ള വോട്ടര്‍മാരുടെ ചിത്രം മൊബയ്്ലില്‍ പകര്‍ത്തണം. ഇരട്ടവോട്ട് ലിസ്റ്റിലുള്ളവര്‍ വോട്ട് ചെയ്താല്‍ വിരലടയാളം വാങ്ങണം കൂടാതെ സക്ഷ്യപത്രവും ഒപ്പിട്ടു നല്‍കണം. 59,292 പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്തുണ്ട്. 3.5 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംങ് ചുമതലകളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!