0 Comments

മുംബൈ: കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ വാ​​രാ​​ന്ത ലോ​​ക്ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി എ​​ട്ടു മു​​ത​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ആ​​റു​​വ​​രെ​​യാ​​ണു ലോ​​ക്ക്ഡൗ​​ൺ. സം​​സ്ഥാ​​ന​​ത്ത് രാ​​ത്രി​​കാ​​ല ക​​ർ​​ഫ്യൂ തു​​ട​​രു​​മെ​​ന്ന് മ​​ന്ത്രി ന​​വാ​​ബ് മാ​​ലി​​ക് അ​​റി​​യി​​ച്ചു. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ പ്ര​​തി​​ദി​​ന കോ​​വി​​ഡ് കേ​​സു​​ക​​ൾ 50,000നു ​​മു​​ക​​ളി​​ലാ​​ണ്.

വാ​​രാ​​ന്ത ലോ​​ക്ക്ഡൗ​​ണി​​നു പു​​റ​​മേ ഇ​​ന്നു രാ​​ത്രി എ​​ട്ടു മു​​ത​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​ക്കും. ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ൾ, ബാ​​റു​​ക​​ൾ, റ​​സ്റ്റ​​റ​​ന്‍റു​​ക​​ൾ, ചെ​​റു ക​​ട​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു സാ​​ധ​​ന​​ങ്ങ​​ൾ പാ​​ഴ്സ​​ലാ​​യി വാ​​ങ്ങാ​​ൻ മാ​​ത്ര​​മേ അ​​നു​​വ​​ദി​​ക്കൂ. സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ 50 ശ​​ത​​മാ​​നം ജീ​​വ​​ന​​ക്കാ​​രോ​​ടു​​കൂ​​ടി പ്ര​​വ​​ർ​​ത്തി​​ക്കും. തി​​യ​​റ്റ​​റു​​ക​​​​ൾ അ​​ട​​ച്ചി​​ടും. സി​​നി​​മ, ടെ​​ലി​​വി​​ഷ​​ൻ ഷൂ​​ട്ടിം​​ഗ് അ​​നു​​വ​​ദി​​ക്കും. പാ​​ർ​​ക്കു​​ക​​ളും ക​​ളി​​സ്ഥ​​ല​​ങ്ങ​​ളും അ​​ട​​ച്ചി​​ടും. പൊ​​തു​​ഗ​​താ​​ഗ​​ത സം​​വി​​ധാ​​നം പ്ര​​വ​​ർ​​ത്തി​​ക്കും.

57,074 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ് ബാധിച്ച് 222 പേരും ഞായറാഴ്ച്ച സംസ്ഥാനത്ത് മരിച്ചു. 4,30,503 ആക്ടീവ് കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. 22,05,899 പേർ ഹോം ക്വാറന്റീനിലും 19,711 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!