0 Comments

ഗുവാഹത്തി: അസമിലെ ഒരു പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ വോട്ടുകൾ പോൾ ചെയ്തു. ദിമ ഹസാവോ ജില്ലയിലെ പോളിങ് ബൂത്തിലാണ് സംഭവം. 90 വോട്ടര്‍മാര്‍ മാത്രമുള്ള പോളിംഗ് ബൂത്തില്‍ 171 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തില്‍ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഏപ്രില്‍ ഒന്നിനായിരുന്നു അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്.

ക്രമക്കേട് നടന്ന ബൂത്ത് ഹാഫ്ലോങ് മണ്ഡലത്തിലാണ്. ഏപ്രിൽ ഒന്നിന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേട് നടന്നത്. ഈ ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തിയേക്കും. 2016ൽ ബിജെപി സ്ഥാനാര്‍ഥിയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27-നായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ചയാണ് അവസാനഘട്ടം.

Leave a Reply

Your email address will not be published. Required fields are marked *