0 Comments

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണുള്ള തന്‍റെ ടീം ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യാന്‍ മൊയീന്‍ അലി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ചെന്നെെ സൂപ്പർ കിങ്സിന്റെ ഐപിഎൽ 14-ാം സീസൺ ജഴ്‌സിയിൽ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, മൊയീൻ അലി ഇത്തരത്തിലുള്ള ആവശ്യപ്പെടലുകളൊന്നും നടത്തിയിട്ടില്ലെന്ന് ചെന്നെെ സൂപ്പർ കിങ്സ് മാനേജ്‌മെന്റ് വിശദീകരിച്ചു. ജഴ്‌സിയിൽ നിന്ന് ലോഗോ മാറ്റാൻ ചെന്നെെ സൂപ്പർ കിങ്സ് സമ്മതിച്ചതായും വാർത്തയിലുണ്ട്.

“ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ജഴ്‌സിയിൽ നിന്ന് ലോഗോ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ടീം മാനേജ്‌മെന്റോ താരങ്ങളോ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്തിയിട്ടില്ല,” സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. ചെന്നെെ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗാേയാണ് സിഎസ്‌കെയുടെ ജഴ്‌സിയിലുള്ളത്. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മൊയീൻ അലി മദ്യക്കമ്പനിയുടെ ലോഗോ മാറ്റാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതെന്നാണ് വാർത്തയിൽ പറയുന്നത്.

ലഹരിവസ്‌തുക്കളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല. ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും ഈ നിലപാട് അദേഹം തുടര്‍ന്നുപോരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!