0 Comments

കൊച്ചി: ദുല്‍ഖര്‍ സല്‍മാനുമായുള്ള വികാരഭരിത നിമിഷങ്ങള്‍ പങ്കുവച്ച് സണ്ണി വെയ്ന്‍. മികച്ച പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതന്‍ ആന്‍റണി എന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടയിലെടുത്ത ചിത്രങ്ങളാണ് സണ്ണി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സണ്ണിക്കൊപ്പം കേക്ക് മുറിച്ചാണ് ദുല്‍ഖര്‍ വിജയാഘോഷത്തില്‍ പങ്കാളിയായത്.

‘എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയര്‍ച്ചകളില്‍ എന്റെ താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്’ എന്ന അടിക്കുറിപ്പോടെ ആഘോഷത്തിന്റെ ചിത്രം സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം.ഷിജിത്ത് നിര്‍മിച്ച് പ്രിന്‍സ് ജോയ് ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ സണ്ണി വെയ്‌നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *