
അബുദാബി: യുഎഇയിൽ 1883 പേർക്ക്കൂടി കോവിഡ്. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന കോവിഡ്19 ബാധിതരുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണ്. മരണ നിരക്കും അഞ്ചിൽ താഴെയാണ്. 1956 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നാലു പേർ മരിക്കുകയും ചെയ്തു. ഇന്നലെ 1988 പേർക്കായിരുന്നു രോഗബാധ.
ഇതോടെ രാജ്യത്തെ ആകെ രോഗികൾ 4,76,019 ആയി. രോഗമുക്തി നേടിയവർ ആകെ: 4,60,841. ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 13,658. ആകെ മരണം: 1520. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.