0 Comments

പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീളുന്നു. കര്‍ണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ ആരംഭിച്ചു.

സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു എന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു.ഒരു സ്വകാര്യ ഹോട്ടലില്‍ സനു മോഹന്‍ മൂന്ന് ദിവസം താമസിച്ചിരുന്നു എന്നാണ് വിവരം. ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പരിസരത്തെ മലയാളികള്‍ക്ക് ഇത് സനു മോഹന്‍ ആണെന്ന് സംശയമുണ്ടായത്. തര്‍ക്കത്തിനിടെ ഇയാള്‍ കടന്നു കളയുകയും ചെയ്തു.

താമസക്കാരന്‍ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ കൂടുതല്‍ പരിശോധിച്ചു വരികയാണ്. സനുമോഹനെ പിടികൂടാന്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്.മരിച്ച പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ഉടന്‍ ലഭ്യമാകും. ഇത് ലഭ്യമായാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *