0 Comments

തെരഞ്ഞെടുപ്പിന് പിരിവ് നല്‍കാന്‍ വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്‌ഐ കൊടിനാട്ടിയെന്ന് പരാതി.കാഞ്ഞങ്ങാട് ഇട്ടമ്മല്‍ സ്വദേശി വി എം റാസിഖിന്റെ വീടിന്റെ തറയാണ് പൊളിച്ച് ഡിവൈഎഫ്‌ഐ കൊടി നാട്ടിയതായി പരാതി ഉയര്‍ന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും റാസിഖ് പറഞ്ഞു. എന്നാല്‍ ഇത് വൈകിയതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായതും നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് കൊടിനാട്ടിയതെന്നുമാണ് പൊലീസില്‍ നല്‍കിയ പരാതി.ന്നാല്‍ വയലില്‍ വീട് നിര്‍മിക്കുന്നതിനെതിരെ പഞ്ചായത്തില്‍ പരാതിയുണ്ടെന്നും ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നുമാണ് പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *