0 Comments

ചൈനയ്‌ക്ക് തിരിച്ചടി നൽകാനൊരുങ്ങി അമേരിക്ക. ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്​തി തെളിയിച്ച്‌​ ചൈന കരുത്തുകാട്ടുന്നത്​ ശക്​തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ ‘സഹായിക്കാന്‍’ യു.എസ്​. ദക്ഷിണ ചൈന കടലിലും പസഫിക്​ മേഖലയിലും ശക്​തിയുപയോഗിച്ച്‌​ മാറ്റം വരുത്താനുളള ഏതു ശ്രമവും ചെറുക്കുമെന്ന്​ ഉച്ചകോടിക്കു ശേഷം ജപ്പാന്‍ പ്രധാനമന്ത്രി സുഗ പറഞ്ഞു.

വെള്ളിയാഴ്ച വൈറ്റ്​ഹൗസില്‍ ​നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ്​ പസഫിക്കില്‍​ അമേരിക്കന്‍ സാന്നിധ്യം ശക്​തമാക്കാന്‍ തീരുമാനം. കോവിഡ്​, കാലാവസ്​ഥാ വ്യതിയാനം, വ്യാപാരം, ടോകിയോ ഒളിമ്ബിക്​സ്​, ഉത്തര കൊറിയ, സിന്‍ജിയാങ്​, തായ്​വാന്‍ തുടങ്ങിയ നിരവധി വിഷയങ്ങളും ഇതോടൊപ്പം ഇരു നേതാക്കളും ചര്‍ച്ച ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *