
തമിഴ് സിനിമാ താരം വിവേകിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം ചെന്നൈയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്.
‘വിവേകിന്റെ തമാശകളും സൂക്ഷ്മമായ ഡയലോഗുകളും പ്രേക്ഷരെ രസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിവേകിന്റെ ജീവിതവും ഓരോ സിനിമകളും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഉയർത്തിക്കാട്ടിയത്. വിവേകിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.