
ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി.പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇത് പൂർണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിർണ്ണയം വഴി വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണിലുണ്ടാകും.വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ബോർഡ് അധികൃതർ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷകൾ പിന്നീട് നടത്തും.