0 Comments

കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീന്‍ ക്ഷാമം.സ്റ്റോക്ക് കുറവാണെന്നതിനാല്‍ സംസ്ഥാനത്തെ മിക്ക മെഗാ വാക്സീനേഷന്‍ ക്യാന്പുകളും നിലച്ചു. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ ഇന്ന് നടത്തുന്നില്ല.സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ള വാക്സീന്‍ തീരും വരെ കുത്തിവയ്പ് നല്‍കാനാണ് തീരുമാനം.

ആദ്യ ഗോസ് വാക്സീന്‍ സ്വീകരിച്ച്‌ സമയ പരിധിക്കുള്ളില്‍ രണ്ടാം ഡോസ് വാക്സീന്‍ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും വാക്സീന്‍ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. 50 ലക്ഷം വാക്സീന്‍ കൂടി അടിയന്തിരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. വാക്സീന്‍ ക്ഷാമം രൂക്ഷമാണെന്നും 15 ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്നാണ് കേന്ദത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും സാമൂഹിക സുരക്ഷാ മിഷന്‍ ജയറക്ടര്‍ മുഹമ്മദ് അഷീന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *