0 Comments

ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിലിടിച്ച് അപകടം. കെഎസ്ടിപി–എരിപുരം റോഡ് സർക്കിളിനു സമീപം പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തിരുച്ചിറപ്പള്ളിയിലേക്കു കരി കൊണ്ടുപോകുന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25) സംഭവസ്ഥലത്തു തന്നെ മരിച്ചു. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ണൂരിൽനിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി രാത്രിയിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *