
രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചിട്ടും തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഏപ്രിൽ 15 നായിരുന്നു രാജ്യത്ത് അവസാനമായി എണ്ണ വില വർധിച്ചത്.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയും ഡീസലിന് 80.73 രൂപയുമാണ് നിരക്ക്. മുംബൈയിൽ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് വില.വിദേശ വിനിമയ നിരക്കും അന്താരാഷ്ട്ര വിപണിയിലെ നിരക്കും അനുസരിച്ച് ഓരോ ദിവസവും രാവിലെ ആറു മണിക്കാണ് രാജ്യത്തെ ഇന്ധന വില പുതുക്കുന്നത്.