
തൃശൂർ ടൗൺ ഹാളിൽ നടന്നുവരുന്ന കൊവിഡ് മെഗാ വാക്സിനേഷൻ ക്യാംപ് തൃശൂർ പൂരം ദിനമായ നാളെ (വെളളിയാഴ്ച) പ്രവർത്തിക്കുന്നതല്ല. ജില്ലാ മെഡിക്കൽ ഓഫീസർ ആണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് സംസ്ഥാനത്തിൻ്റെ പല ഭാഗത്തും വാക്സിനേഷൻ മുടങ്ങി. തിരുവനന്തപുരത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി.
കൂടാതെ ഇനി മുതൽ ടൗൺ ഹാളിൽ വാക്സിനേഷനായി വരുന്നവർക്ക് മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് സമയം ലഭിച്ചെങ്കിൽ മാത്രമേ വാക്സിൻ എടുക്കാൻ സാധിയ്ക്കുകയുളളൂ എന്നും അദ്ദേഹം അറിയിച്ചു.ജില്ലയിൽ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്ന് അധികൃതർ വ്യക്തമാക്കി. 30ൽ താഴെ വാക്സിനേഷൻ കേന്ദ്രങ്ങളേ പ്രവർത്തിക്കുന്നുള്ളൂ.കോട്ടയത്തും വാക്സിനേഷൻ ക്യാമ്പുകളിൽ ആളുകൾ ക്യൂ നിൽക്കുന്നുണ്ട്.