0 Comments

കാസർഗോഡ്: ജില്ലയിൽ നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 മാരുടെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ ഇൻറർവ്യു നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം.

പ്ലസ്ടു സയൻസ്, അംഗീകൃത ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി. സാനിട്ടറി ഇൻസ്‌പെക്‌ടേഴ്‌സ് യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല. താൽപര്യമുള്ളവർ ഏപ്രിൽ 30ന് മുമ്പായി dmohrcovid19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ അയച്ചുതരേണ്ടതാണ്. അപൂർണവും നിശ്ചിത സമയത്തിനകം സമർപ്പിക്കാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഫോൺ: 0467 2203118

Leave a Reply

Your email address will not be published. Required fields are marked *