0 Comments

ല​ണ്ട​ൻ: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ല​യു​ന്ന ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ. കൊവിഡ് പ്രതിസന്ധിയില്‍ മറ്റുള്ള രാജ്യങ്ങളെ സഹായിച്ച രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ആ രാജ്യത്തേക്ക് പല വിനോദയാത്രകളും നടത്തിയിട്ടുണ്ട്. കൊവിഡ് രോഗം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ എല്ലാ രാജ്യങ്ങളെയും സഹായിച്ച രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമുക്ക് ഒന്നിച്ച് ഈ യുദ്ധത്തെ നേരിടാം,’ ചാള്‍സ് പറഞ്ഞു.

ഇ​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്ന് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ സ്ഥാ​പി​ച്ച ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ന്‍ ട്ര​സ്റ്റ് അ​ടി​യ​ന്ത​ര അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ട്ര​സ്റ്റി​നെ പി​ന്തു​ണ​ച്ച് ബ്രി​ട്ടീ​ഷ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡോ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നേരത്തെ ഇന്ത്യയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. നിലവിലെ ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നുവെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ വോള്‍ക്കന്‍ ബോസ്‌കിര്‍ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ബോസ്‌കിറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *