0 Comments

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ കൊവിഡ് പോസിറ്റീവ്. അല്ലു അര്‍ജുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ഐസൊലേഷനിലാണ് താരം. ‘ഞാന്‍ കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണം.

വീട്ടില്‍ ഇരിക്കൂ, സുരക്ഷിതരാവൂ. അവസരം വരുമ്പോള്‍ വാക്സിനെടുക്കൂ. എന്നെക്കുറിച്ചോര്‍ത്ത് ആരാധകരും എന്റെ അഭ്യുദേയകാംക്ഷികളും ആശങ്കപ്പെടേണ്ടതില്ല, എനിക്ക് പ്രശ്നങ്ങളൊന്നുമില്ല., താരം കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് സുഖമാവട്ടെയെന്നും തങ്ങളുടെ പ്രാര്‍ത്ഥന ഒപ്പമുണ്ടെന്നും ആരാധകര്‍ കുറിക്കുന്നു.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പുഷ്‍പ’യാണ് അല്ലു അര്‍ജുന്‍റെ പുതിയ ചിത്രം. ഫഹദ് ഫാസില്‍ പ്രതിനായക വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഇത്. ഈ മാസം ഏഴിന് പുറത്തെത്തിയ ചിത്രത്തിലെ അല്ലു അര്‍ജുന്‍റെ ക്യാരക്റ്റര്‍ ഇന്‍ട്രൊഡക്ഷന്‍ ടീസറിന് യുട്യൂബില്‍ വന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. 5.4 കോടി കാഴ്ചകളാണ് ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *