
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 13 പേർ മരിച്ചു. പുതുതായി 1062 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 867 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടി. കഴിഞ്ഞ ദിവസവും 13 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,15,281 ആയി. ഇതിൽ 3,98,454 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 6,935 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,892 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,298 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ആയി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.