0 Comments

മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു.കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കാലടി ഗ്രാമപഞ്ചായത്ത്, എആർ നഗർ ഗ്രാമപഞ്ചായത്ത്, എടയൂർ ഗ്രാമപഞ്ചായത്ത്, മമ്പാട് ഗ്രാമപഞ്ചായത്ത്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്, എടപ്പാൾ ഗ്രാമപഞ്ചായത്ത്, വാഴക്കാട് ഗ്രാമപഞ്ചായത്ത്, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്, ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത്, ആതവനാട് ഗ്രാമപഞ്ചായത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത്, തിരൂരങ്ങാടി നഗരസഭ, പരപ്പനങ്ങാടി നഗരസഭ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

Leave a Reply

Your email address will not be published. Required fields are marked *