0 Comments

തുടർച്ചയായ പതിനാറാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു.രാജ്യത്ത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചതോടെ പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്നാണ് സൂചന.

ഫെബ്രുവരി 27ന് ശേഷം ഇന്ധന വില വർധിച്ചിട്ടില്ല. എന്നാൽ മാർച്ച് 30 നും ഏപ്രിൽ 15 നും അന്താരാഷ്ട്ര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ രാജ്യത്ത് ഇന്ധന വില കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *