0 Comments

കൊവിഡ് രോഗത്തെ തുടര്‍ന്ന് രാജ്യാന്തര ബോഡി ബില്‍ഡര്‍ ജഗദീഷ് ലാഡ് മരിച്ചു. 34 വയസ്സായിരുന്നു പ്രായം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ജഗദീഷ്.

നാല് ദിവസങ്ങളായി ഓക്‌സിജന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയ താരത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി.ഭാരത് ശ്രീ വിജയിയായിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണ മെഡലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി. ബറോഡയിലെ ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *