0 Comments

വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കൊവിഡ് ബാധിച്ച് മരിച്ചു.ഏറെനാളായി മേധാക്ഷയത്തിന് വീട്ടില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് വിലായത്ത് ഖാന്‍, നിഖില്‍ ബാനര്‍ജി എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിര സിത്താര്‍വാദകരില്‍ ഒരാളാണ് ദേബു ചൗധരി. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!