0 Comments

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്ക്കരണവുമായി ഗൂഗിള്‍.കോവിഡ് കാലത്ത് വാക്‌സിന്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ഗൂഗിള്‍ നല്‍കുന്നത്.

GOOGLE എന്നതിലെ അക്ഷരങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ എടുക്കൂ, മാസ്‌ക് ധരിക്കൂ, ജീവന്‍ രക്ഷിക്കൂ എന്നാണ് ഗൂഗിള്‍ ഡൂഡില്‍ നല്‍കുന്ന സന്ദേശം. ഇന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന സന്ദേശം ഗൂഗിള്‍ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!