
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആവശ്യമെങ്കിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാക്സീന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സീന് കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.