0 Comments

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.‘ഡല്‍ഹിയില്‍ 976 ടണ്‍ ഓക്‌സിജനാണ് ഒരുദിവസം വേണ്ടത്. എന്നാല്‍ കേന്ദ്രം നല്‍കുന്നത് 490 ടണ്‍ മാത്രമാണ്. കഴിഞ്ഞദിവസം ലഭിച്ചത് 312 ടണ്‍ മാത്രമാണ്. ഇതെങ്ങനെ ശരിയാകും?’-കെജരിവാള്‍ ചോദിച്ചു.

ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് തീരുമാനങ്ങള്‍ എടുക്കുന്നവരോട് കൈകൂപ്പി താന്‍ അപേക്ഷിക്കുകയാണ് എന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ഒരിടത്ത് മാത്രമാണ് ആരംഭിക്കാന്‍ സാധിച്ചതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!