0 Comments

സൺറൈസേഴ്സ് ഹൈദരാബാദിനെ ഇനി മുതൽ കെയിൻ വില്ല്യംസൺ നയിക്കും.രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരം മുതൽക്ക് വില്ല്യംസൺ സൺറൈസേഴ്സിനെ നയിക്കും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സൺറൈസേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത മത്സരത്തിൽ തങ്ങളുടെ വിദേശ താരങ്ങളിലും മാറ്റമുണ്ടാവുമെന്നും സൺറൈസേഴ്സ് കുറിച്ചു.ആറ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു മത്സരത്തിൽ മാത്രമാണ് സൺറൈസേഴ്സിന് വിജയിക്കാനായത്. പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്ത് ഹൈദരാബാദ് ഫ്രാഞ്ചൈസി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വാർണറിൻ്റെ ക്യാപ്റ്റൻ സ്ഥാനം മാറ്റുന്നത്. ബാറ്റു കൊണ്ടും അത്ര മികച്ച പ്രകടനങ്ങളല്ല വാർണർ നടത്തുന്നത്. ക്യാപ്റ്റൻസി ഭാരം ഒഴിഞ്ഞാൽ അദ്ദേഹത്തിന് അല്പം കൂടി ഫ്രീ ആയി കളിക്കാനാവുമെന്ന് മാനേജ്മെൻ്റ് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!