0 Comments

കൊവിഡ് ടെസ്റ്റ് നടത്താത്ത ഒരാളെപ്പോലും നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഇന്നും നാളെയും പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയിരുന്നു.

ഇന്നും നാളെയും പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. ജില്ലയിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ലാബുകൾ കൂടുതൽ പണം വാങ്ങിയാൽ നടപടി സ്വീകരിക്കും എന്നും ആശുപത്രികളിൽ രോഗികളെ പാർപ്പിക്കാൻ പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!