
വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്
കോവിഡ് 19 മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം
· വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തലേദിവസം അണുവിമുക്തമാക്കണം
· കൗണ്ടിംഗ് ടേബിളുകള്‍ സാമൂഹ്യ അകലം പാലിക്കത്തക്കവിധം സജ്ജമാക്കണം
· കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കയ്യുറ, ഡബിള്‍ മാസ്ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം
· ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം
· ഹാളിനകത്തുള്ള സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം
· പോളിംഗ് ചുമതലയ്ക്കു ശേഷം തിരികെ വീട്ടിലെത്തി വസ്ത്രം സോപ്പ് വെള്ളത്തില്‍ മുക്കി വെച്ച് കുളിച്ചതിനു ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ