
കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയുടെ സുവേന്തു അധികാരിയെ ബഹുദൂരം പിന്നിലാക്കി മമത ബാനര്‍ജി നന്ദിഗ്രാമില്‍ വിജയിച്ചു. തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ സുവേന്തു അധികാരിയെയാണ് മമത പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവന്നപ്പോള്‍ മമത 3000 ല്‍ അധികം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. ബംഗാളില്‍ നിലവില്‍ 212 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി 78 സീറ്റിലും ഇടത് ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു. വോട്ടെണ്ണലിന്റെ ആരംഭം മുതൽ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് തൃണമൂൽ മുന്നേറുന്നത്. കോൺഗ്രസ് – ഇടത് സഖ്യത്തിന് നിലവിൽ ഒരു സീറ്റിലും ലീഡില്ല.