0 Comments

തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് വടക്കാഞ്ചേരി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ താന്‍ ഇനി മത്സരിക്കില്ലെന്ന് സിറ്റിംഗ് എം.എല്‍.എയായിരുന്ന അനില്‍ അക്കര പറഞ്ഞു. സ്വന്തം പഞ്ചായത്തില്‍ നിന്ന് പോലും തനിക്ക് പിന്തുണ കിട്ടിയില്ലെന്നും അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

അനില്‍ അക്കരെയെ 13,580 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി തോല്‍പ്പിച്ചത്. 2016ല്‍ 43 വോട്ടിനായിരുന്നു അനില്‍ അക്കര ഇവിടെ നിന്നും ജയിച്ചത്. തൃശൂര്‍ ജില്ലയിലെ യു.ഡി.എഫിന്റെ ഏക മണ്ഡലവും വടക്കാഞ്ചേരിയായിരുന്നു.

അതേസമയം, ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്ന് അക്കര പറഞ്ഞു. ഇവ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിൽ ഒന്നായ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടക്കാഞ്ചേരി.

Leave a Reply

Your email address will not be published. Required fields are marked *