0 Comments

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.  മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് 61,103 വോട്ടിനാണ് കെകെ ശൈലജ വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി വിജയിച്ചത്.

എൽ ഡി എഫിന് ചരിത്ര വിജയം സമ്മാനിച്ച എല്ലാവർക്കും നന്ദിയെന്നും കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. ഇടത് മുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയത് അഭിമാനകരമായ വിജയമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് താങ്ങായി നിന്ന ക്ഷേമ പ്രവർത്തനങ്ങളാണ് എൽ ഡി എഫിനെ രണ്ടാമതും അധികാരത്തിൽ എത്തിച്ചതെന്നും കെകെ ശൈലജ ടീച്ചർ പറഞ്ഞു.

നാൽപ്പത് വർഷത്തിന് ശേഷമാണ് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുന്നത്. എൽഡിഎഫിന്‌ വീണ്ടും ഭരണം ലഭിക്കുന്നത്‌ കേരള ചരിത്രത്തിലാദ്യമായുമാണ്.

Leave a Reply

Your email address will not be published. Required fields are marked *